back to top
Wednesday, October 21, 2026
Homekannurപി.ബാലൻ മാസ്റ്ററെ അനുസ്മരിച്ചു

പി.ബാലൻ മാസ്റ്ററെ അനുസ്മരിച്ചു

പയ്യന്നൂർ: സി.എം.പി പോളിറ്റ് ബ്യൂറോ മെമ്പറും കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് മുൻ പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന പി.ബാലൻ മാസ്റ്ററുടെ പതിനെട്ടാം ചരമവാർഷിക ദിനം പി.ബാലൻ മാസ്റ്റർ മെമ്മോറിയൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു
രാവിലെ പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്മൃതി മണ്ഡപത്തിൽ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം
എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ ഉൽഘാടനം ചെയ്തു
പി.ബാലൻ മാസ്റ്റർ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡണ്ട് ബി. ജ്യോതി ലാൽ അദ്ധ്യക്ഷത വഹിച്ചു
പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്യാമള, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.ജയരാജ് , മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.കെ അഷറഫ് . സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ.അജീർ , മാണിക്കര ഗോവിന്ദൻ , പി.ജയൻ ,പി സുനിൽ കുമാർ.എൻ.സി സുമോദ്, കാഞ്ചന മാച്ചേരി . ബി.ഇ.എംഎൽ പി സ്കൂൾ ഹെഡ് മിസ്ട്രസ് വി.കെ. മേഴ്സി, സി.എം പി കണ്ണൂർ ജില്ലാ സിക്രട്ടറി സുധീഷ് കടന്നപ്പള്ളി, കാസർഗോഡ് ജില്ലാ സിക്രട്ടറി സി.വി തമ്പാൻ . സി.എം പി സ്ഥാപക നേതാവ് സി.പി. മുസാൻ കുട്ടിയുടെ മകൾ നൂർ ജഹാൻ . കെ.പി മോഹനൻ . സി.പി . ബ്രിജേഷ്പയ്യന്നൂർ നഗരസഭ കൗൺസിലർ പോത്തേര കൃഷ്ണൻ . സി.എം.പി ഏരിയ സിക്രട്ടറി പി. രത്നാകരൻ എന്നിവർ പ്രസംഗിച്ചു

സി.എം.പി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ പയ്യന്നൂർ നഗരത്തിൽ നിന്ന് സ്മൃതി മണ്ഡപത്തിലേക്ക് അനുസ്മരണ റാലി സംഘടിപ്പിച്ചു
മുതിർന്ന നേതാവ് എ.പി.കെ രാഘവൻ പതാക ഉയർത്തി
റാലിക്ക് ജില്ലാ സിക്രട്ടറി സുധീഷ് കടന്നപ്പള്ളി . കെ.ചിത്രാംഗദൻ ,കെ.പി.സലീം.എം.കെ കുഞ്ഞിക്കണ്ണൻ കെ.രവീന്ദ്രൻ , ഗംഗാധരൻ പുത്തൂർ വി.എൻ. അഷറഫ് . കെ.സന്തോഷ്, എം.ശ്രീധരൻ , പി.പി. കണ്ണൻ, ദാമോദരൻ മാസ്റ്റർ, ശിവദാസൻ കുഞ്ഞിമംഗലം,എം.കെ രഘുനാഥ്, കെ.വി.ദാമോദരൻ രാധാകൃഷ്ണൻ , പി. പ്രജുൽ , കെ. ഉഷഎന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments