കണ്ടക്കൈ: മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വെറ്ററിനറി ഡിസ്പെൻസറി കണ്ടക്കൈയുടെ ആഭിമുഖ്യത്തിൽ കന്നുകാലികൾക്കുള്ള ധാതുലവണമിശ്രിത വിതരണം നടത്തി. വെറ്ററിനറി ഡിസ്പെൻസറി അങ്കണത്തിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ അജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. ആസിഫ് എം. അഷ്റഫ് സ്വാഗതം പറഞ്ഞു. മെമ്പർ വാണി ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ അഖിൽ രാജൻ ചടങ്ങിന് നന്ദി പറഞ്ഞു. പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് ചടങ്ങിൽ ധാതുലവണമിശ്രിതം വിതരണം ചെയ്തു.

