back to top
Friday, October 23, 2026
Homeകണ്ണൂർ68-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാർ; തിളക്കമാർന്ന നേട്ടവുമായി പഴശ്ശിരാജാ അക്കാദമി

68-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാർ; തിളക്കമാർന്ന നേട്ടവുമായി പഴശ്ശിരാജാ അക്കാദമി

കണ്ണൂർ: കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന 68-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിൽ നിരവധി മെഡലുകൾ നേടിയാണ് ജില്ല അഭിമാനാർഹമായ കിരീടം സ്വന്തമാക്കിയത്. മൂന്ന് ദിവസം നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നായി 1600-ലധികം കായികതാരങ്ങൾ മാറ്റുരച്ചു. ആകെ 13 ഇനങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.

കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയിൽ നിന്ന് മാത്രം 18 കായികതാരങ്ങളാണ് വിവിധ ഇനങ്ങളിലായി മത്സരിച്ചത്. ഇതിൽ 14 താരങ്ങളും സംസ്ഥാനതലത്തിൽ മെഡലുകൾ കരസ്ഥമാക്കി. മികച്ച പ്രകടനത്തിലൂടെ നിരവധി താരങ്ങൾ കേരള ടീമിനുവേണ്ടി ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടിയിട്ടുണ്ട്. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി പി.ഇ. ശ്രീജയൻ ഗുരുക്കളാണ് കായികതാരങ്ങളുടെ പരിശീലകൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments