back to top
Tuesday, May 26, 2026
Homeകണ്ണൂർകുടുംബവഴക്ക് പരിഹരിക്കാനെത്തി; തിരുവനന്തപുരത്ത് പൊലീസുകാരനെ സഹപ്രവർത്തകൻ കുത്തി പരിക്കേൽപ്പിച്ചു

കുടുംബവഴക്ക് പരിഹരിക്കാനെത്തി; തിരുവനന്തപുരത്ത് പൊലീസുകാരനെ സഹപ്രവർത്തകൻ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: പരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മറ്റൊരു പോലീസുകാരൻ കുത്തി പരിക്കേൽപ്പിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അൻസാറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എ.ആർ ക്യാമ്പിലെ പോലീസുകാരനായ അനീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വികാസ് ഭവൻ പോലീസ് ക്വാട്ടേഴ്സിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

അനീഷ് കുമാറും ഭാര്യയും തമ്മിലുണ്ടായ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ 112-ൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഈ പരാതി അന്വേഷിക്കാനും പ്രശ്നം പരിഹരിക്കാനുമായാണ് മ്യൂസിയം പോലീസിലെ അൻസാർ സ്ഥലത്തെത്തിയത്. എന്നാൽ അവിടെയെത്തിയ അൻസാറിന് നേരെ പ്രതിയായ അനീഷ് കുമാർ കത്തി വീശുകയായിരുന്നു. ആക്രമണത്തിൽ അൻസാറിന്റെ ചെവിയിലാണ് മുറിവേറ്റത്.

സംഭവത്തിന് പിന്നാലെ അനീഷിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇയാൾക്കെതിരെ കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments