back to top
Sunday, July 26, 2026
Homeകേരളംകോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയ്ക്ക് അടുത്ത് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. പൂവത്തുംചോല സ്വദേശി ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്. സോന ഗർഭിണിയായിരുന്നു. പരിക്കേറ്റ ലാലുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തീ പടർന്നയുടനെ ലാലു കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടിയെങ്കിലും, കാറിന്റെ പിൻസീറ്റിലായിരുന്ന സോന ഡോർ ലോക്കായി കാറിനുള്ളിൽ കുടുങ്ങിപ്പോയി. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും എത്തി തീയണച്ച് സോനയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments