back to top
Thursday, May 14, 2026
Homeകണ്ണൂർഉമ്മീദ് പോർട്ടൽ, സൊസൈറ്റി ആക്ട് :സമുദായം ജാഗ്രതയോടെ ഇടപെടണം: എസ് എം എഫ്

ഉമ്മീദ് പോർട്ടൽ, സൊസൈറ്റി ആക്ട് :സമുദായം ജാഗ്രതയോടെ ഇടപെടണം: എസ് എം എഫ്

കമ്പിൽ : വഖഫ് നിയമഭേദഗതിയോടനുബന്ധിച്ച് വഖഫ് സ്വത്തുക്കൾ ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ കമ്പിൽ മേഖല നേതൃയോഗം ആഹ്വാനം ചെയ്തു.പുതിയ നിയമം മഹല്ല് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള അവസരമായി കണ്ട് നിയമം അനുശാസിക്കും വിധം ആധുനികവൽക്കരിക്കണമെന്നും കമ്പിൽ മേഖലാ സുന്നി മഹല്ല് ഫെഡറേഷൻ സാരഥി സംഗമത്തിൽ നേതാക്കൾ അറിയിച്ചു.

എസ് എം എഫ് മുന്നോട്ടുവെക്കുന്ന തജദീദ്, മീം പദ്ധതികൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ഓർമിപ്പെടുത്തി. കമ്പിൽ ലത്വീഫിയ്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉമ്മീദ് പോർട്ടൽ രജിസ്ട്രേഷെനെ കുറിച്ച് ബഷീർ വല്ലായിപ്പാടവും സൊസൈറ്റി ആക്ടിനെ സംബന്ധിച്ച് അക്കിബ് അബ്ദുൽ അസീസും വിഷയാവതരണം നടത്തി. കീർത്തി അബ്ദുള്ള ഹാജി അധ്യക്ഷനായി. സി എൻ അബ്ദുറഹിമാൻ സ്വാഗതപ്രഭാഷണം നടത്തി.

കെ എൻ മുസ്തഫ ഹാജി, അഹ്മദ് തേർളായി അഹ്മദ് ദാരിമി സംസാരിച്ചു. റാഷിദ് മാസ്റ്റർ, യൂസഫ് മൗലവി, അസീസ് ഹാജി, കെ പി അബൂബക്കർ ഹാജി, ഖാലിദ് ഹാജി കമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments