back to top
Thursday, May 14, 2026
Homeചരമവാർത്തലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബേക്കൽ: കെ എസ് ടി പി റോഡിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബിബിഎ വിദ്യാർത്ഥി മരിച്ചു. മംഗ്ലൂരിലെ ശ്രീദേവി കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി ഉദ്യമ കോട്ടക്കുന്നിലെ മുഹബീന മഹലിലെ നസീർ മുഹമ്മദ് – റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ലുക്മാൻ (19) ആണ് മരിച്ചത്.

ഇന്നലെ രാത്രി 8.30 മണിയോടെ പാലക്കുന്ന് മീൻ മാർക്കറ്റിനു സമീപം വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു വെങ്കിലും മരണപ്പെട്ടു. സഹോദരങ്ങൾ: നൗമാൻ സഫ്രാൻ, ഫാത്തിമ. ബേക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments