കണ്ണൂർ: കഠിനമായ വെയിലിൽ കണ്ണൂർ നഗരത്തിലെ റോഡുകളിൽ സേവനമനുഷ്ഠിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി സൺഗ്ലാസുകൾ നൽകി. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പൊലീസ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.
മണിക്കൂറുകളോളം കടുത്ത വെയിലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും കണ്ണുകളുടെ സുരക്ഷയും മുൻനിർത്തിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജ് സൺഗ്ലാസുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്.എച്ച്.ഒ പി. സുനിൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

