back to top
Tuesday, August 18, 2026
Homeകണ്ണൂർമാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം ട്രസ്റ്റി കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാർ നിര്യാതനായി

മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം ട്രസ്റ്റി കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാർ നിര്യാതനായി

ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം ട്രസ്റ്റിയും കല്യാട് താഴത്തു വീട്ടിൽ കാരണവരുമായ കോവൂർ ‘പത്മാലയ’ത്തിൽ കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാർ (93) നിര്യാതനായി. കൂടാളി ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്ററാണ്.

മാമാനിക്കുന്ന് ശ്രീ മഹാദേവീക്ഷേത്രം, ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം, മാമാനം ദേവസ്വത്തിനു കീഴിലുള്ള മറ്റ് ഉപക്ഷേത്രങ്ങൾ എന്നിവയുടെ ട്രസ്റ്റിയായി അദ്ദേഹം സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പരേതരായ കല്യാട് താഴത്ത് വീട്ടിൽ ജാനകിയമ്മയുടെയും പൊന്മേലേരി കോറോത്ത് കുഞ്ഞനന്തൻ നമ്പ്യാരുടെയും മകനാണ്.

ഭാര്യ: പൊൻമലേരി കോറോത്ത് പത്മാവതി അമ്മ.

മക്കൾ: ദേവിക രാധാകൃഷ്ണൻ, ദിനേശ് കുമാർ (മിഡ്ലാന്റ് ബിൽഡേഴ്സ്, കോഴിക്കോട്), ദേവദാസ് (ക്ലാർക്ക്, മാമാനിക്കുന്ന് ക്ഷേത്രം).

മരുമക്കൾ: ഹേമ (മുണ്ടയാട്), സിന്ധു (മൗവ്വഞ്ചേരി), പരേതനായ ഡോക്ടർ രാധാകൃഷ്ണൻ കൂത്തുപറമ്പ് (റിട്ട. പ്രൊഫസർ, ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്).

സഹോദരങ്ങൾ: ജാനകിയമ്മ, പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ.

പൊതുദർശനവും സംസ്കാരവും:

മൃതദേഹം നാളെ (ബുധനാഴ്ച, 13-05-2026) വൈകുന്നേരം 3 മണി മുതൽ കോവൂർ പത്മാലയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം മറ്റന്നാൾ (വ്യാഴാഴ്ച, 14-05-2026) രാവിലെ 11 മണിക്ക് കല്യാട് താഴത്ത് വീട് തറവാട് ശ്മശാനത്തിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments