back to top
Wednesday, June 24, 2026
Homeകണ്ണൂർമലപ്പട്ടം അടിച്ചേരിയിൽ ചുഴലിക്കാറ്റിൽ കാർഷിക മേഖലയ്ക്ക് വൻ നാശം; ദുരന്തബാധിത പ്രദേശം സന്ദർശിച്ച് നിയുക്ത എം.എൽ.എ...

മലപ്പട്ടം അടിച്ചേരിയിൽ ചുഴലിക്കാറ്റിൽ കാർഷിക മേഖലയ്ക്ക് വൻ നാശം; ദുരന്തബാധിത പ്രദേശം സന്ദർശിച്ച് നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ

മലപ്പട്ടം: മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ അടിച്ചേരി പ്രദേശത്ത് കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്ത പ്രദേശം നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ പ്രദേശത്ത് 150-ലധികം റബർ മരങ്ങളും ജാതി മരങ്ങളുമാണ് കടപുഴകി വീണത്. ഇതിനുപുറമെ ഒരു ഏക്കറോളം വരുന്ന കൃഷിയിടത്തിലെ കപ്പ, വാഴ എന്നിവയും പൂർണ്ണമായി നശിച്ചു.

കനത്ത നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ നേരിൽ കണ്ട നിയുക്ത എം.എൽ.എ കർഷകർക്കും വീട്ടുകാർക്കും ആശ്വാസം പകർന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments