back to top
Tuesday, May 12, 2026
Homeകണ്ണൂർജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ പരീക്ഷ തടസ്സപ്പെടുത്തി ആക്രമണം; 15 പേർക്കെതിരെ കേസ്

ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ പരീക്ഷ തടസ്സപ്പെടുത്തി ആക്രമണം; 15 പേർക്കെതിരെ കേസ്

കണ്ണൂർ: ജില്ലാ പോലീസ് സഹകരണ സംഘത്തിൽ ഉദ്യോഗാർത്ഥികൾക്കായി നടന്ന പരീക്ഷയ്ക്കിടെ ഓഡിറ്റോറിയത്തിൽ അതിക്രമിച്ച് കയറി പരീക്ഷ തടസ്സപ്പെടുത്തുകയും ചോദ്യപേപ്പറുകളും ഹോൾടിക്കറ്റുകളും നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 15 പേർക്കെതിരെ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സഹകരണ സംഘം സെക്രട്ടറി പി.വി. ശ്രീജിത്ത് നൽകിയ പരാതിയിലാണ് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തത്.

ഇന്നലെ രാവിലെ 9.55ഓടെ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപമുള്ള ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. സംഘത്തിലെ ഒഴിവുവന്ന തസ്തികയിലേക്കുള്ള പരീക്ഷ നടക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഓഡിറ്റോറിയത്തിൽ അതിക്രമിച്ച് കയറിയതെന്നാണ് പരാതി.

പരീക്ഷ തടസ്സപ്പെടുത്തിയ സംഘം ചോദ്യപേപ്പറുകളും ഉദ്യോഗാർത്ഥികളുടെ ഹോൾടിക്കറ്റുകളും നശിപ്പിക്കുകയും കസേരകളും ഗ്രില്ലുകളും അടിച്ചു തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഏകദേശം 50,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും വ്യക്തമാക്കുന്നു.

കേസെടുത്ത ടൗൺ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments