back to top
Tuesday, May 12, 2026
Homeകണ്ണൂർചുങ്കക്കുന്നിൽ വാഹനാപകടം: ബസ്സിനും ലോറിക്കുമിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ദാരുണാന്ത്യം

ചുങ്കക്കുന്നിൽ വാഹനാപകടം: ബസ്സിനും ലോറിക്കുമിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ദാരുണാന്ത്യം

കൊട്ടിയൂർ: ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശിയും പച്ചക്കറി വ്യാപാരിയുമായ തുരുത്തിയിൽ ബിനോയ് (51) ആണ് മരിച്ചത്. ചുങ്കക്കുന്ന് ഫാത്തിമ മാതാ പളളിക്ക് മുൻവശത്ത് മലയോര ഹൈവേയിൽ തിങ്കളാഴ്ച രാവിലെ 11.25 ഓടെയായിരുന്നു അപകടം.

കൊട്ടിയൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സാൻവിക ബസ്സിന് പുറകിൽ സ്‌കൂട്ടറിൽ കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന ബിനോയ് ചുങ്കക്കുന്ന് പള്ളിക്ക് മുൻവശത്ത് വെച്ച് ബസ്സിനെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ചെങ്കൽ ലോറിക്കും ബസ്സിനും ഇടയിൽപെടുകയായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ടയറിൽ കുടുങ്ങിയ ബിനോയിയെ നാട്ടുകാർ ചേർന്ന് പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന് ശേഷം ചെങ്കൽ ലോറി നിർത്താതെ പോയതായും ആരോപണമുണ്ട്.
കൊട്ടിയൂർ നീണ്ടുനോക്കി ടൗണിൽ വർഷങ്ങളായി പച്ചക്കറി കട നടത്തി വരികയായിരുന്നു ബിനോയി. ഭാര്യ: ബിന്ദു. മക്കൾ: ആദി ജേക്കബ്, ആര്യൻ പീറ്റർ, അതിദി അന്ന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments