back to top
Monday, May 11, 2026
Homeകണ്ണൂർവീണ്ടും ചരിത്ര നേട്ടം; ദാറുൽ ഹസനാത്തിന് മികച്ച ഡിപ്പാർട്മെൻ്റ് ബഹുമതി

വീണ്ടും ചരിത്ര നേട്ടം; ദാറുൽ ഹസനാത്തിന് മികച്ച ഡിപ്പാർട്മെൻ്റ് ബഹുമതി

കണ്ണാടിപ്പറമ്പ്: അക്കാദമിക മികവിന്റെ നിറുകയിൽ വീണ്ടും കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജ്. ദാറുൽ ഹുദായിലും അതിന്റെ സഹസ്ഥാപനങ്ങളിലുമായി പ്രവർത്തിക്കുന്ന ഡിപ്പാർട്മെൻ്റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗങ്ങൾക്കിടയിൽ 2025–2026 അധ്യയന വർഷത്തിൽ സംഘടിപ്പിച്ച സമഗ്ര മത്സരത്തിൽ ദാറുൽ ഹസനാത്തിലെ സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം മികച്ച ഡിപ്പാർട്മെൻ്റിനുള്ള ബഹുമതി കരസ്ഥമാക്കി.

തുടർച്ചയായി നാലാം തവണയാണ് ദാറുൽ ഹസനാത്ത് ഈ നേട്ടം കൈവരിക്കുന്നതും ദാറുൽ ഹുദാ ‘ഇബ്നു ഖൽദൂൻ’ അവാർഡിന് അർഹരാകുന്നതും. അക്കാദമിക് നിലവാരം, വിദ്യാർത്ഥി പങ്കാളിത്തം, ഗവേഷണ–സാഹിത്യ പ്രവർത്തനങ്ങൾ, സാമൂഹിക–സാംസ്കാരിക ഇടപെടലുകൾ, സംഘടനാ മികവ് എന്നീ മേഖലകളിലെ സമഗ്ര പ്രകടനമാണ് വിലയിരുത്തപ്പെട്ടത്. പഠന–പ്രവർത്തന മേഖലകളിൽ കാഴ്ചവെച്ച സൃഷ്ടിപരമായ മുന്നേറ്റങ്ങൾ ദാറുൽ ഹസനാത്ത് സിവിൽ ഡിപ്പാർട്ട്മെൻ്റിനെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വേറിട്ടുനിർത്തുകയായിരുന്നു.

ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമർപ്പണവും ആത്മാർത്ഥ പരിശ്രമവും പ്രത്യേകം അഭിനന്ദിക്കപ്പെട്ടു. ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജിന്റെ അക്കാദമിക പാരമ്പര്യത്തിനും പ്രവർത്തന മികവിനും പുതിയ തിളക്കമേകുന്നതാണ് ഈ ചരിത്രവിജയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments