തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പം പാലത്തിന് മുകളിൽ ടോറസ് ലോറിയുടെ ടയർ പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാലത്തിന് മുകളിൽ വെച്ച് KL-13 AU 0859 നമ്പറിലുള്ള ലോറിയുടെ ടയർ പൊട്ടുകയായിരുന്നു.
പാലത്തിന് മധ്യത്തിൽ തന്നെ വാഹനം കുടുങ്ങിയതോടെ വലിയ വാഹനങ്ങളായ ലോറികളും ബസുകളും റോഡിൽ കുടുങ്ങി. ഇതോടെ തളിപ്പറമ്പ് ചിറവക്ക് വരെ നഗരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കാറുകളും ഇരുചക്ര വാഹനങ്ങളും പോലീസ് കടത്തിവിട്ടു. ഏകദേശം അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.

