back to top
Monday, May 11, 2026
Homeകണ്ണൂർവീട്ടു കിണറ്റിൽ വീണ പൂച്ചയെ സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ് സേന

വീട്ടു കിണറ്റിൽ വീണ പൂച്ചയെ സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ് സേന

കണ്ണൂർ: ഇരിക്കൂർ ബ്ളാത്തൂരിൽ കിണറ്റിൽ വീണ പൂച്ചയ്ക്ക് രക്ഷകരയായി ഇരിട്ടി ഫയർ ഫോഴ്സ് സേന. ബ് ളത്തൂർ ഇല്ലത്തടത്ത് മുസ്‌തഫയുടെ വീട്ടു കിണറ്റിലാണ് കഴിഞ്ഞ ദിവസം കറുത്ത പൂച്ച അബദ്ധത്തിൽ വീണത്.

വീട്ടുകാരും അയൽവാസികളും പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതേ തുടർന്നാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. 32 കോൽ ആഴമുള്ള കിണറിൽ വെള്ളം കുറവായിരുന്നു. ഇതു രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അരുൺ കുമാർ ഏണിവെച്ചു ഇറങ്ങി പടവിൽ പതുങ്ങിയിരുന്ന പൂച്ചയെ പുറത്തെടുത്തു.

രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ , ഓഫീസർ കെ വി വിജേഷ്, ജസ്റ്റിൻ ജയിംസ് , ഹോം ഗാർഡുമാരായ രമേഷ് . സരീഷ് എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments