back to top
Wednesday, June 24, 2026
Homeകണ്ണൂർഹജ്ജ് യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

ഹജ്ജ് യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

പയ്യന്നൂർ:
ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പെരുമ്പ റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി,റെയ്ഞ്ച് മുദരിബ് ആശിഖ് നിസാമി എന്നിവർക്കുള്ള യാത്രയപ്പും ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട
സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി,ജില്ലാ മുദരിബ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട
ലുഖ്മാൻ അൽ അസ്അദി ചാനടുക്കം എന്നിവർക്കുള്ള അനുമോദനവും
പെരുമ്പ റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ലത്ത്വീഫിയ്യ മദ്റസ ഹാളിൽ വെച്ച് നടന്നു.


പെരുമ്പ ഹൈവേ മസ്ജിദ് ഖത്തീബ് കബീർ ഹാഖിമി ഉൽഘാടനം ചെയ്തു.ലത്ത്വീഫിയ്യ മദ്റസ സ്വദർ
ശറഫുദ്ദീൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
റെയ്ഞ്ച് മാനേജ്‍മെന്റ് കമ്മിറ്റി പ്രസിഡണ്ട് കെ.പി.നാസർ ഹാജി,റെയ്ഞ്ച് ട്രഷറർ വി. കെ.പി.ഇസ്മായിൽ ഹാജി അനുമോദനം നടത്തി.


ലത്ത്വീഫിയ്യ ഇംഗ്ളീഷ് സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ്‌ മുസ്തഫ,എസ്. കെ.എസ്.ബി.വി. ചെയർമാൻ ഹുദൈഫ് നിസാമി,അബ്ദുൽ ലത്ത്വീഫ് ബുസ്ഥാനി,എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ വി. കെ.ഷാഫി എന്നിവർ സംസാരിച്ചു.
റെയ്ഞ്ച് ജന:സെക്രട്ടറി മുസ്തഫ അൽ അസ്ഹരി സ്വാഗതവും ജോ: സെക്രട്ടറി കബീർ അസ്ഹരി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments