back to top
Monday, May 11, 2026
Homeകണ്ണൂർകണ്ണൂരിൽ പട്ടാപ്പകൽ ഓട്ടോ യാത്രയ്ക്കിടെ വയോധികയുടെ മൂന്ന് പവൻ്റെ മാല കവർന്നു

കണ്ണൂരിൽ പട്ടാപ്പകൽ ഓട്ടോ യാത്രയ്ക്കിടെ വയോധികയുടെ മൂന്ന് പവൻ്റെ മാല കവർന്നു

കണ്ണൂർ: നഗരത്തിൽ ഓട്ടോ യാത്രയ്ക്കിടെ വയോധികയുടെ മൂന്ന് പവൻ്റെ സ്വർണ്ണമാല കവർന്നു. കക്കാട് മൊട്ടമ്മൽ ഹൗസിലെ എൻ. ജയലക്ഷ്മിയുടെ (70) മാലയാണ് കവർന്നത്. ഇന്നലെ രാവിലെ 10.15-ഓടെ കണ്ണൂർ തെക്കീ ബസാറിലായിരുന്നു സംഭവം.

ഓട്ടോയിൽ നിന്നും ഇറങ്ങുന്നതിനിടെ രണ്ട് സ്ത്രീകൾ ചേർന്ന് ജയലക്ഷ്മിയെ തള്ളി മാറ്റുകയും കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. തമിഴ്നാട് സ്വദേശികളായ സ്ത്രീകളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത് എന്ന് പരാതിയിൽ പറയുന്നു. ഏകദേശം 3,50,000 രൂപ വിലവരുന്ന മൂന്ന് പവൻ്റെ മാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments