back to top
Tuesday, May 12, 2026
Homeകണ്ണൂർപരിയാരം മെഡിക്കൽ കോളേജിന് സമീപം പെട്ടിക്കടകൾക്ക് തീപിടിച്ചു; രണ്ട് കടകൾ പൂർണ്ണമായും കത്തിനശിച്ചു

പരിയാരം മെഡിക്കൽ കോളേജിന് സമീപം പെട്ടിക്കടകൾക്ക് തീപിടിച്ചു; രണ്ട് കടകൾ പൂർണ്ണമായും കത്തിനശിച്ചു

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് സമീപം സർവീസ് റോഡരികിൽ പ്രവർത്തിക്കുന്ന പെട്ടിക്കടകൾ തീപിടിച്ചു നശിച്ചു. ഇന്ന് പുലർച്ചെ 4.30-ഓടെയാണ് സംഭവം നടന്നത്. കടന്നപ്പള്ളി സ്വദേശി സി.വി. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയ്ക്കും ഇതിന് തൊട്ടടുത്തായി പ്രവർത്തിക്കുന്ന കൊളപ്പുറം സ്വദേശി യു.കെ. സുധാകരന്റെ ‘നന്ദന’ ലോട്ടറി സ്റ്റാളിനുമാണ് തീപിടുത്തമുണ്ടായത്.

പരിയാരം പോലീസാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും ഉടൻ തന്നെ ഒരു യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കടകളിലുണ്ടായിരുന്ന സാധനസാമഗ്രികളും ഫർണിച്ചറുകളും ലോട്ടറി ടിക്കറ്റുകളും ഉൾപ്പെടെയുള്ളവ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

സീനിയർ ഫയർ ഓഫീസർ എൻ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഫയർഫോഴ്സ് ജീവനക്കാരായ കെ.വി. വിപിൻ, ജിനോ ജോൺ, എം.എസ്. അഖിൽ, എസ്. ജിഷ്ണു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരിയാരം പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments