back to top
Monday, May 11, 2026
Homeകണ്ണൂർഇരിട്ടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; കടയ്ക്ക് പിഴ

ഇരിട്ടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; കടയ്ക്ക് പിഴ

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ഇരിട്ടി നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഇരിട്ടി പത്തൊമ്പതാം മൈലിലെ എസ്.എം. സ്റ്റോഴ്സിൽ നിന്നാണ് നിരോധിത ക്യാരിബാഗുകൾ, ഗാർബേജ് ബാഗുകൾ, പേപ്പർ കപ്പുകൾ എന്നിവ പിടിച്ചെടുത്തത്.

പരിശോധനയിൽ വിവിധ വലിപ്പങ്ങളിലുള്ള 10 കിലോ ഗാർബേജ് ബാഗുകളും 19 കിലോഗ്രാം നിരോധിത ക്യാരിബാഗുകളും 2500 നിരോധിത പേപ്പർ കപ്പുകളും സ്‌ക്വാഡ് കണ്ടെത്തി പിടിച്ചെടുത്തു.

നിരോധിത ഉൽപ്പന്നങ്ങൾ വിൽപനയ്ക്കായി കൈവശം വച്ചതിനാണ് സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തിയത്. തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ഇരിട്ടി നഗരസഭയ്ക്ക് നിർദേശം നൽകി.

പരിശോധനയിൽ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സന്ദീപ് എ.എസ്., ശ്രീഹരി കെ.പി. എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments