കണ്ണൂർ : ഹോട്ടൽ ജീവനക്കാരുടെ മുറിയിൽ അതിക്രമിച്ചു കയറി ബാഗിൽ സൂക്ഷിച്ച 1, 70, 000 രൂപ കവർന്നുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
കീഴ്ത്തള്ളിയിലെ നന്തി മന്തി ഹോട്ടലിലെ ജീവനക്കാരൻ നേപ്പാൾ റുകും സ്വദേശി രോഹിത് ഖഡ്ക്കയുടെ പരാതിയിലാണ് നേപ്പാൾ സ്വദേശി അമിത് ദമയി ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 22 ന് 12 മണിക്കും 23 ന് ഒരു മണിക്കുമിടയിൽ പരാതിക്കാരനും സുഹൃത്തും ജോലി ചെയ്യുന്ന ഹോട്ടൽ മുറിയിൽ പ്രതി അതിക്രമിച്ചു കടന്നു ബാഗിൽ സൂക്ഷിച്ച 1, 70,000 രൂപ മോഷ്ടിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

