ചക്കരക്കൽ : സഹകരണ സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം പണയപ്പെടുത്തി 75,000 രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു കാനന്നൂർ കൺസ്യൂമർസ് വേൽ ഫേർ കോഓപ്പറേറ്റീവ് സൊസൈറ്റി മുണ്ടേരി ശാഖ സെക്രട്ടറി എളയാവൂരിലെ എൻ.സി. നിദിഷ (43) യുടെ പരാതിയിലാണ് മുണ്ടേരി പടിയിൽ ഹൗസിലെ ഷൈജു (48) വിനെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. 2026 ഏപ്രിൽ 28 നു ഉച്ചയ്ക്ക് 1.30 മണിക്കാണ് പ്രതി ഏട്ട്ഗ്രാം തൂക്കമുള്ള വ്യാജ സ്വർണ്ണ വളപണയം വെച്ച് 75,000 രൂപ തട്ടിയെടുത്തത്. തുടർന്ന് പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

