പയ്യന്നൂർ:വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 450 ലിറ്റർ വാഷ് പിടികൂടി.
റേഞ്ച് ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി.വി കമലാക്ഷനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ കാനായി പൊൻനിലം ബോട്ടുകുറ്റി എന്ന സ്ഥലത്ത് വണ്ണാത്തി പുഴയുടെ വടക്കേ അരികിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാനായിസൂക്ഷിച്ച 450 ലിറ്റർ വാഷ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ് ബാബു എം പി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് വിനേഷ് ടി വി, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് കെ, ജയേഷ് പി വി എന്നിവരും ഉണ്ടായിരുന്നു.

