back to top
Monday, May 11, 2026
Homeകണ്ണൂർവാഹനാപകടം യുവാവ് മരിച്ചു ഇടിച്ച വാഹനം നിർത്താതെ പോയി

വാഹനാപകടം യുവാവ് മരിച്ചു ഇടിച്ച വാഹനം നിർത്താതെ പോയി

പയ്യന്നൂര്‍: ദേശീയ പാതയിൽ കരിവെള്ളൂരിൽ വാഹനം ഇടിച്ച് യുവാവ് മരിച്ചു ഇടിച്ച വാഹനം നിർത്താതെ പോയി.
കരിവെള്ളൂര്‍ ചെറുമൂലയിലെ മുണ്ടവളപ്പില്‍ സുധീഷ്(46) ആണ് മരിച്ചത്. അവിവാഹിതനാണ്. പരേതനായ കുഞ്ഞിരാമൻ്റെയും യശോദയുടെയും മകനാണ്. സഹോദരി: സുജാത

ഇന്നലെ രാത്രി 9മണിയോടെ ദേശീയപാതയില്‍ കരിവെള്ളൂര്‍ നിടുവപ്പുറം റോഡ് ബസ്റ്റോപ്പിന് സമീപത്താണ് അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുധീഷിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ഉടൻ പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടത്തെ തുടർന്ന് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പയ്യന്നൂർ പോലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments