back to top
Tuesday, May 12, 2026
Homeകണ്ണൂർക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു

ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു

.

പയ്യന്നൂർ:കെ.യു പ്രസാദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും 10,000 രൂപ ക്യാഷ് പ്രൈസിനും, ഇടവലത്ത് മുരളീധരൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും 7000 രൂപ ക്യാഷ് പ്രൈസിനും വേണ്ടിയുള്ള 5 -ാമത് വെറ്ററൻസ് ക്രിക്കറ്റ്‌ ടൂർണ്ണമെന്റ് (VPL സീസൺ 5)ന്റെ ഉദ്ഘാടനംസംഘാടകസമിതി ചെയർമാൻ കെ.വി സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ടി ഐ മധുസൂദനൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം പ്രദീപൻ,കൗൺസിലർ മാരായഎ.കെ ശ്രീജ,എൻ.വി.സുമ,കെ.സി നിഖിൽ, പി.യു രാജൻ, ശ്രീ:കെ ശിവകുമാർ,വി.പി. സുരേഷ്, എ:വി കമലാക്ഷൻ,ടി.എ രാജീവൻ എന്നിവർ ആശംസകൾ നേർന്ന്സംസാരിച്ചു. സംഘാടക സമിതി കോർഡിനേറ്റർ രാജു അത്തായി സ്വാഗതവും ഗ്രാമം കൊളിഗ്സിന്റെ ജോയിന്റ് കൺവീനർ വി.പി ശരത് ചന്ദ്രൻ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments