back to top
Tuesday, May 12, 2026
Homeകണ്ണൂർകുറ്റ്യാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി; കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു

കുറ്റ്യാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി; കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു

ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി ആർ.വി. രാമകൃഷ്ണൻ, അറ്റൻഡർ കെ. അച്ചുതൻ, പ്യൂൺ കെ.പി. മനോജ് എന്നിവർക്ക് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി. ചട്ടുകപ്പാറയിൽ നടന്ന ചടങ്ങ് മുൻ രാജ്യസഭാംഗം കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന ജീവനക്കാർക്കുള്ള ഉപഹാര സമർപ്പണം തളിപ്പറമ്പ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ.വി. പവിത്രൻ നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി ആർ.വി. രാമകൃഷ്ണൻ മാതൃകാപരമായ പ്രവർത്തനത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്‌കൂളിലേക്കും ഐ.ആർ.പി.സി (IRPC) ലോക്കൽ ഗ്രൂപ്പുകൾക്കുമായി വീൽചെയറുകൾ ചടങ്ങിൽ വെച്ച് സംഭാവനയായി നൽകി.

തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ. സതീഷ് കുമാർ, യൂണിറ്റ് ഇൻസ്പെക്ടർ ടി.വി. കവിത, ജില്ലാ പഞ്ചായത്തംഗം പി.പി. റെജി, ബ്ലോക്ക് പഞ്ചായത്തംഗം കെ. നന്ദിനി, കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. സുശീല തുടങ്ങി സാമൂഹിക-സഹകരണ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വിരമിക്കുന്ന ജീവനക്കാർ മറുപടി പ്രസംഗം നടത്തി. ചീഫ് അക്കൗണ്ടന്റ് കെ. നാരായണൻ സ്വാഗതവും ഇന്റേണൽ ഓഡിറ്റർ കെ.സി. ശിവാനന്ദൻ നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments