back to top
Tuesday, May 12, 2026
Homeകണ്ണൂർകോളയാട് അന്തസ്സംസ്ഥാന പാതയിൽ കാട്ടുപോത്തിൻകൂട്ടം; ഗതാഗതം തടസ്സപ്പെട്ടു

കോളയാട് അന്തസ്സംസ്ഥാന പാതയിൽ കാട്ടുപോത്തിൻകൂട്ടം; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: തലശ്ശേരി-ബാവലി അന്തസ്സംസ്ഥാന പാതയിൽ കോളയാട് ടൗണിന് സമീപം കാട്ടുപോത്തിൻകൂട്ടം റോഡിലിറങ്ങിയത് യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി. താഴെ കോളയാട് മരം ഡിപ്പോയ്ക്ക് സമീപമാണ് ബുധനാഴ്ച പകൽ എട്ടോളം കാട്ടുപോത്തുകൾ റോഡിലെത്തിയത്. സമീപത്തെ എ.കെ. പ്രേമരാജന്റെ വീട്ടുമുറ്റത്തുകൂടി റോഡിലെത്തിയ കാട്ടുപോത്തുകൾ അല്പനേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി.

റോഡിൽ കാട്ടുപോത്തുകളെ കണ്ടതോടെ ഇതുവഴി വന്ന നിരവധി വാഹനങ്ങൾ യാത്ര പാതിവഴിയിൽ നിർത്തി തിരിച്ചുപോയി. വാഹനങ്ങൾ കൂട്ടമായി എത്തിയതോടെ കാട്ടുപോത്തുകൾ വനംവകുപ്പിന്റെ ഡിപ്പോയ്ക്ക് സമീപത്തുകൂടി കാട്ടിലേക്ക് മടങ്ങി. സമീപത്തെ തൂണേരി സന്തോഷിന്റെ കൃഷിയിടത്തിലും ഇവ ഇറങ്ങിയെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല. മാസങ്ങളായി പ്രദേശത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇതാദ്യമായാണ് ഇവ റോഡിലിറങ്ങി ഗതാഗതം മുടക്കുന്നത്. ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നത് തുടരുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments