കണ്ണൂർ: ധനകാര്യ സ്ഥാപനത്തിൽ സ്ഥിര നിക്ഷേപത്തിന് 18% പലിശ വാഗ്ദാനം നൽകി 13 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചൊവ്വ കാനന്നൂർ സ്പിന്നിംഗ് മില്ലിന് സമീപത്തെ ജെ. മേരിയുടെ(62) പരാതിയിലാണ് കണ്ണൂർ ബല്ലാർഡ് റോഡിൽ പ്രവർത്തിച്ചുവന്ന കണ്ണൂർ മർച്ചൻ്റ്സ് ചേമ്പർ സ്ഥാപനത്തിലെ സെക്രട്ടറി മുഹമ്മദ് അൻവർ, പ്രസിഡണ്ട് ഹാരിസ്, ജീവനക്കാരായ ധന്യ, സിന്ധു എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2023 ഒക്ടോബർ 20 നും 2024 നവംബർ 18 വരെയുള്ള തീയതികളിൽ 18% പലിശവാഗ്ദാനം നൽകി പരാതിക്കാരിയിൽ നിന്നും വിവിധ ഘട്ടങ്ങളിലായി 13 ലക്ഷം കൈപ്പറ്റിയ പ്രതികൾ പിന്നീട് പണമോ വാഗ്ദാനം ചെയ്ത പലിശയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

