തളിപ്പറമ്പ് : കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ടു പേരെ തളിപ്പറമ്പപോലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്നു പിടികൂടി. മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് ഫൈസൽ (44), മാതമംഗലംകുറ്റൂരിലെ കെ.പി മൻസൂർ (42) എന്നിവരെയാണ് എസ്. ഐ. പി. യദുകൃഷ്ണനും സംഘവും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡും ചേർന്ന്അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം 5.45 മണിയോടെ താറ്റ്യേരി ആസാദ് നഗറിൽ വെച്ചാണ് കെ. എൽ. 58. ഡി. 7400 നമ്പർ കാറിൽ കടത്തിയ 1.4741 ഗ്രാം എംഡി എം എയുമായി യുവാക്കൾ പോലീസ് പിടിയിലായത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഗ്രേഡ് എസ്. ഐ. മാരായ സജിമോൻ , മുഹമ്മദലി, ഡ്രൈവർ കെ.മഹേഷ് എന്നിവരും ഉണ്ടായിരുന്നു.

