കണ്ണൂർ: പൊന്ന്യം കുണ്ടുചിറയിൽ കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കുണ്ടുചിറ ചെഗുവേര ബസ് സ്റ്റോപ്പിന് സമീപം പഞ്ചാരേന്റവിട രാജൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം.
കുണ്ടുചിറ ഭാഗത്തെ വൈദ്യുതി പോസ്റ്റിൽ തീപ്പൊരി കാണപ്പെട്ടതിനെ തുടർന്ന് അത് പരിശോധിക്കാനായി എത്തിയതായിരുന്നു രാജൻ. പോസ്റ്റിൽ കയറി പരിശോധന നടത്തുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

