പഴയങ്ങാടി : റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട കാർതകർത്തുവെന്ന പരിയാരം മെഡിക്കൽ കോളജിലെ ഡോക്‌ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പൂവങ്ങൽ സ്വദേശി നിയും പരിയാരം മെഡിക്കൽ കോളേജിലെ എച്ച് ഒഡി പ്രൊഫസർ ഡോ. കല്പന ജോർജിൻ്റെ (55)പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 25 നും 26 നു ഇടയിലുള്ള സമയത്ത് പരാതിക്കാരിയുടെ കെ എൽ 09.എ.സി. 2330 നമ്പർ ഫോർഡ് കാർ റെയിൽവേ പാർക്കിംഗ് ലോട്ടിൽ നിർത്തിയിട്ടതായിരുന്നു. കാറിൻ്റെ ഗ്ലാസുകളും ഹെഡ് ലൈറ്റും അജ്ഞാതൻ അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകി. 30,000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

