പയ്യന്നൂര്‍: പാതിരാത്രിയിൽ വീട്ടില്‍കയറി മധ്യവയസ്കനെ വെട്ടിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഏഴിമലയിലെ വട്ടമാക്കൽ ഷാജിയെ (56) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.
ഏഴിമലയിലെ കാഞ്ഞിരക്കാട്ട് ഹൗസിൽ കെ.എസ്. തോമസിനെ (58) യാണ് പ്രതി വെട്ടി പരിക്കേൽപ്പിച്ചത്. ചെവിക്ക് വെട്ടുകയും കഴുത്തിനു വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. ഇന്നലെ പുലർച്ചെ ഒരുമണിക്കാണ്സംഭവം.
പരാതിക്കാരനും കുടുംബവും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പരാതിക്കാരനെ തടഞ്ഞുവെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടഞ്ഞില്ലായിരുന്നുവെങ്കിൽ കത്തിവാളുകൊണ്ട് കഴുത്തിന് വെട്ടേറ്റു മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയിലാണ് പോലീസ് വധശ്രമത്തിനു കേസെടുത്തത് പരിക്കേറ്റ പരാതിക്കാരന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീകളെ അസഭ്യം പറഞ്ഞത് പരാതിക്കാരന്‍ ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് കാരണം. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻ്റു ചെയ്തു.

