back to top
Tuesday, May 12, 2026
Homeകണ്ണൂർഎംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇരിട്ടി : മാരക ലഹരി മരുന്നായ അഞ്ച് ഗ്രാമിലധികം എംഡി എം എയുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി.
ഉളിക്കൽ നുച്യാട് സ്വദേശി എം.മിഥിലാജ് (23), കെ.മുഹമ്മദ് സാദിഖ് (28 ) എന്നിവരെയാണ്
എക്സൈസ് കമ്മീഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ, ഇരിട്ടി എക്‌സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പ്രതികളിൽ നിന്നും
5.20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ ലഹരിമരുന്നുമായി എക്സൈസ് പിടികൂടുകയായിരുന്നു. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ വി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തുവളപ്പിൽ, കെ രമിഷ്,സി വി പ്രജിൽ, കെ.അഭിജിത്ത് , കെ.പി ജുനിഷ്, കെ.ടി ജോർജ്, എന്നിവരും ഉണ്ടായിരുന്നു.
പ്രതികളെ പിടികൂടുന്നതിൽ കേരള എടിഎസ്സിൻ്റെ സഹായവും ലഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments