നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്.
അൽമയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു സഹോദരന്റെ വീട്ടിൽച്ചെന്ന് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. പി.എസ്.സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ് ഇയാൾ. ഒൻപത് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവർക്കും മക്കളില്ല. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

