back to top
Tuesday, May 12, 2026
Homeകണ്ണൂർപ്രാദേശിക ചാനലിൻ്റെ കൺട്രോൾ റൂമിന് തീപിടിച്ചു .അഞ്ച് ലക്ഷം രൂപയുടെനാശനഷ്ടം

പ്രാദേശിക ചാനലിൻ്റെ കൺട്രോൾ റൂമിന് തീപിടിച്ചു .അഞ്ച് ലക്ഷം രൂപയുടെനാശനഷ്ടം

പയ്യന്നൂർ : എടാട്ട് കണ്ണങ്ങാട്ട് കാർത്തിക കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കിന്റെ എടാട്ടെ എം പി സതീഷ് കുമാറിൻ്റെ വീടിനോടു ചേർന്ന് സ്ഥാപിച്ച കൺട്രോൾ റൂമാണ് കത്തിനശിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് ഫയർ ഫോഴ്സ് സംഘത്തിൻ്റെ നിഗമനം.
കൺട്രോൾ റൂമിനകത്ത് സ്ഥാപിച്ചിട്ടുള്ള ഫൈബർ ആംപ്ലിഫയർ ,ഒപ്റ്റിക്കൽ ലൈൻ ടെർമിനൽ, ഇൻവർട്ടർ ,ബാറ്ററി , ഫാൻ, കേബിളുകൾ എന്നിവ പൂർണ്ണമായും കത്തി നശിച്ചു. വീടിൻ്റെ ഒന്നാം നിലയ്ക്ക് പുറത്ത് സ്ഥാപിച്ച എയർകണ്ടീഷണർ ബോക്സിനും വീടിൻ്റെ ചുമരിനും കേടുപാട് സംഭവിച്ചു. സമീപവാസികൾ വെള്ളം ഒഴിച്ച് തീ അണച്ചതിനാൽ വൻ ദുരന്തമൊഴിവായി .വിവരമറിഞ്ഞ് പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി യിരുന്നു. 5 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments