back to top
Friday, April 24, 2026
Homeകേരളംവീടിനോട് ചേർന്നുള്ള ഷെഡിൽ ദാരുണാന്ത്യം; കൊല്ലത്ത് പന്ത്രണ്ടുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

വീടിനോട് ചേർന്നുള്ള ഷെഡിൽ ദാരുണാന്ത്യം; കൊല്ലത്ത് പന്ത്രണ്ടുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

കൊല്ലം: വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. കൊല്ലം കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷ് – അമൃത ദമ്പതികളുടെ മകൻ ആദിദേവ് (12) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡിനുള്ളിൽ തയ്യൽമെഷീന് സമീപമായാണ് കുട്ടിയെ പൊള്ളലേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

സംഭവം നടക്കുമ്പോൾ ആദിദേവിന്റെ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിവരം അറിഞ്ഞയുടൻ കുട്ടിയെ കുണ്ടറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിർഭാഗ്യവശാൽ ജീവൻ രക്ഷിക്കാനായില്ല. ഷെഡിൽ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റർ മെഷീനിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments