back to top
Thursday, August 13, 2026
Homeകേരളംവിസ വാഗ്ദാനം പണം വാങ്ങി വഞ്ചിച്ചു

വിസ വാഗ്ദാനം പണം വാങ്ങി വഞ്ചിച്ചു

കാഞ്ഞങ്ങാട്: ഓസ്ട്രേലിയയിൽ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം ഹൊസ്ദുർഗ് പോലീസ് കേസെടുത്തു

കല്ലൂരാ വിയിലെ സാബിത് മൻസിലിലെ മുഹമ്മദ് സാബിത്തിൻ്റെ (24) പരാതിയിലാണ് കോട്ടയം ഈരാറ്റുപേട്ടയിലെ റീജിൻ ഫീനിക്സ് കരിയർ കൺസൾട്ടൻസി ലിമിറ്റഡ് സ്ഥാപന ത്തിനുംനിസാർ അബ്‌ദുള്ള (50) ക്കുമെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.

2025 ഏപ്രിൽ 19 നും 20 നും പ്രതികളുടെ സ്ഥാപനത്തിൻ്റെ ബേങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ പരാതിക്കാരൻ അയച്ചു കൊടുക്കുകയും പിന്നീട് വിസയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments