back to top
Tuesday, May 12, 2026
Homeദേശീയംബെംഗളൂരു രാംനഗരയിൽ വാഹനാപകടം; വയനാട്, കാസർകോട് സ്വദേശികളായ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു രാംനഗരയിൽ വാഹനാപകടം; വയനാട്, കാസർകോട് സ്വദേശികളായ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയിൽ പിക്കപ്പ് വാൻ ഡിവൈഡറിലിടിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി സുബിൽ പി.ടി (37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചാണ് നടുക്കുന്ന അപകടമുണ്ടായത്.

ഇരുവരും ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമനടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments