back to top
Sunday, August 9, 2026
Homeകേരളംചെങ്ങന്നൂരിൽ നോവായി രണ്ടുവയസ്സുകാരൻ; ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു

ചെങ്ങന്നൂരിൽ നോവായി രണ്ടുവയസ്സുകാരൻ; ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു

ചെങ്ങന്നൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. ജിൻസി-ടോം ദമ്പതികളുടെ മകൻ ആക്സറ്റൺ പി. തോമസാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

വീട്ടുകാരറിയാതെ കുളിമുറിയിൽ കയറിയ കുട്ടി വെള്ളം നിറഞ്ഞ ബക്കറ്റിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments