back to top
Saturday, May 30, 2026
Homeകേരളംസൗദിയിൽ ദാരുണ വാഹനാപകടം: മലയാളി യുവാവുൾപ്പെടെ രണ്ട് പേർ മരിച്ചു

സൗദിയിൽ ദാരുണ വാഹനാപകടം: മലയാളി യുവാവുൾപ്പെടെ രണ്ട് പേർ മരിച്ചു

അബഹ: ദക്ഷിണ സൗദിയിലെ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തായിരുന്നു അപകടം. സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിൽ മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാറിലുണ്ടായിരുന്ന മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച റിയാസ് കാസർകോട് വലിയപറമ്പ മുബറാക്-റംലത്ത് ദമ്പതികളുടെ മകനാണ്. കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ്-നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ അഹമ്മദ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments