back to top
Friday, April 24, 2026
Homekannurപെരളം രക്തസാക്ഷി പുന്നക്കോടൻ കുഞ്ഞമ്പുവിന് നാടിന്റെ സ്മരണ; 78–ാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു

പെരളം രക്തസാക്ഷി പുന്നക്കോടൻ കുഞ്ഞമ്പുവിന് നാടിന്റെ സ്മരണ; 78–ാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു



കരിവെള്ളൂർ: പെരളം രക്തസാക്ഷി പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ 78–ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം സമുചിതമായി ആചരിച്ചു. പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ടി.ഐ മധുസൂദനൻ പതാക ഉയർത്തി. ചടങ്ങിൽ സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ്, കെ. മധു, കെ.വി പത്മനാഭൻ എന്നിവർ സംസാരിച്ചു.
തുടർന്ന് കൊഴുമ്മൽ വായനശാല പരിസരം കേന്ദ്രീകരിച്ച് വിപുലമായ ബഹുജന പ്രകടനവും നടന്നു. കൊഴുമ്മൽ രക്തസാക്ഷി നഗറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി ചെയർമാൻ എം. രാഘവൻ ചടങ്ങിൽ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം സരിൻ ശശി, സി. കൃഷ്ണൻ, വി. നാരായണൻ, ടി. ഗോപാലൻ, എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ മകൻ കെ.പി ഭാസ്‌കരന്റെ വേദിയിലെ സാന്നിധ്യം ശ്രദ്ധേയമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments