back to top
Wednesday, May 27, 2026
Homekannurകോട്ടാങ്ങൽ നഴ്സ് കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം; നിർണ്ണായകമായത് തടിക്കച്ചവടക്കാരന്റെ ആ 'കയർക്കെട്ട്'

കോട്ടാങ്ങൽ നഴ്സ് കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം; നിർണ്ണായകമായത് തടിക്കച്ചവടക്കാരന്റെ ആ ‘കയർക്കെട്ട്’

പത്തനംതിട്ട: കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. പത്തനംതിട്ട ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കൊലപാതകത്തിന് ജീവപര്യന്തത്തിന് പുറമെ, ബലാത്സംഗത്തിന് 10 വർഷവും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 7 വർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. കൂടാതെ മൂന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക കൊല്ലപ്പെട്ട യുവതിയുടെ ജീവിതപങ്കാളി ടിജിന് നൽകാനും കോടതി ഉത്തരവിട്ടു.

• 2019 ഡിസംബർ 15-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ തടിക്കച്ചവടക്കാരനായ നസീർ യുവതിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയുമായിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ യുവതിയുടെ പങ്കാളി ടിജിനെ സംശയിച്ച് ക്രൂരമായി മർദ്ദിച്ചത് വലിയ വിവാദമായിരുന്നു.

• അന്വേഷണത്തിൽ വഴിത്തിരിവായ കയർക്കെട്ട്:

ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. യുവതിയുടെ കഴുത്തിൽ കുടുക്കിയിരുന്ന കയറിലെ കെട്ടുകൾ സാധാരണക്കാർ ഉപയോഗിക്കുന്ന രീതിയിലുള്ളതല്ലെന്നും തടിക്കച്ചവടക്കാർ തടി കെട്ടാൻ ഉപയോഗിക്കുന്ന പ്രത്യേക രീതിയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ സൂചന പിന്തുടർന്നുള്ള അന്വേഷണമാണ് 20 മാസങ്ങൾക്ക് ശേഷം നസീറിനെ നിയമത്തിന് മുന്നിലെത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments