back to top
Monday, May 11, 2026
Homekannurകൂത്തുപറമ്പിൽ എൽ.ഡി.എഫ്; യു.ഡി.എഫിനെ വീഴ്ത്തി പി.കെ പ്രവീണിന് വിജയം

കൂത്തുപറമ്പിൽ എൽ.ഡി.എഫ്; യു.ഡി.എഫിനെ വീഴ്ത്തി പി.കെ പ്രവീണിന് വിജയം

കൂത്തുപറമ്പ്: കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ (RJD) വിജയം ഉറപ്പിച്ചു. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ലീഡ് നില മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തിനൊടുവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയന്തി രാജനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആകെ ലഭിച്ച വോട്ടുകളിൽ 69,989 വോട്ടുകൾ നേടിയാണ് പി.കെ പ്രവീൺ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജയന്തി രാജൻ 69,059 വോട്ടുകൾ നേടി ശക്തമായ പോരാട്ടം കാഴ്ചവെച്ചു. ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. ഷിജിലാൽ 22,164 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. അവസാന നിമിഷം വരെ നീണ്ടുനിന്ന നാടകീയമായ വോട്ടെണ്ണലിൽ നേരിയ ഭൂരിപക്ഷത്തിനാണ് പി.കെ പ്രവീൺ വിജയിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments