back to top
Monday, May 25, 2026
Homekannurനാഗ്പൂരിൽ അഭിഷേക് ശർമ്മയുടെ സിക്സർ മഴ; റൺമല തീർത്ത് ഇന്ത്യ; സഞ്ജുവിനും ഇഷാനും നിരാശ

നാഗ്പൂരിൽ അഭിഷേക് ശർമ്മയുടെ സിക്സർ മഴ; റൺമല തീർത്ത് ഇന്ത്യ; സഞ്ജുവിനും ഇഷാനും നിരാശ

നാഗ്പൂർ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. 35 പന്തിൽ 84 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.

മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും നിരാശപ്പെടുത്തിയ മത്സരത്തിൽ അഭിഷേക് ശർമ്മയും റിങ്കു സിംഗും ചേർന്നാണ് കിവീസ് ബൗളർമാരെ നിലംപരിശാക്കിയത്. സഞ്ജു (7) ഇഷാൻ കിഷൻ എട്ടും (8) റൺസെടുത്ത് പുറത്തായി. അഭിഷേക് ശർമ്മ 22 പന്തിൽ അർധസെഞ്ചുറി തികച്ചു. എട്ട് സിക്സറുകളും അഞ്ച് ഫോറുകളുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്.

മധ്യനിരയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (32), ഹാർദ്ദിക് പാണ്ഡ്യ (25) എന്നിവർ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കു സിംഗ് 20 പന്തിൽ പുറത്താകാതെ 44 റൺസെടുത്തു. ന്യൂസിലൻഡിനായി ജേക്കബ് ഡഫിയും കെയ്ൽ ജമൈസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിൽ നിന്ന് രണ്ട് ഓവർ പിന്നിടുമ്പോൾ 4 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments