back to top
Tuesday, June 23, 2026
Homeകേരളംആരാകും മുഖ്യമന്ത്രി ? എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകും , ഹൈക്കമാൻഡ് തീരുമാനം നിർണായകം

ആരാകും മുഖ്യമന്ത്രി ? എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകും , ഹൈക്കമാൻഡ് തീരുമാനം നിർണായകം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ എം.എൽ.എമാരുടെ നിലപാടുകൾ തേടിയ എ.ഐ.സി.സി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കേരളത്തിലെ സാഹചര്യങ്ങൾ വിശദീകരിക്കും. മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പ് പോര് ശക്തമായതോടെ ഹൈക്കമാൻഡിന്റെ തീരുമാനം നിർണ്ണായകമായിരിക്കുകയാണ്.

ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കാണെന്ന് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നു. ബഹുഭൂരിപക്ഷം പേരുടെ പിന്തുണയുള്ള നേതാവിനെ എങ്ങനെ അവഗണിക്കാൻ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. എന്നാൽ, ഘടകകക്ഷികളുടെ പൂർണ്ണ പിന്തുണയും ഭരണവിരുദ്ധ തരംഗം വോട്ടാക്കി മാറ്റിയ നേതൃപാടവവും വി.ഡി. സതീശന് അനുകൂലമാകുമെന്നാണ് സതീശൻ ക്യാമ്പിന്റെ പ്രതീക്ഷ. അതേസമയം, സീനിയോറിറ്റി പരിഗണിക്കണമെന്നും 20-ലേറെ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും രമേശ് ചെന്നിത്തല പക്ഷവും വാദിക്കുന്നു.

മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ നടത്തിയ പ്രസ്താവന മുന്നണിക്കുള്ളിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന കുഴൽനാടന്റെ പരാമർശത്തിൽ ലീഗ് നേതൃത്വം കടുത്ത അമർഷം രേഖപ്പെടുത്തി. മുന്നണി രാഷ്ട്രീയം എന്നത് ഒറ്റക്കക്ഷിയുടെ തീരുമാനമല്ലെന്നും ഇത്തരം പ്രസ്താവനകൾ ദോഷം ചെയ്യുമെന്നും കെ.എം.സി.സി നേതാവ് പുത്തൂർ റഹ്മാൻ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു.

അന്തിമ തീരുമാനത്തിനായി കേരളത്തിലെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഇന്ന് ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. എം.എൽ.എമാരുടെ എണ്ണത്തിനൊപ്പം ഘടകകക്ഷികളുടെ താല്പര്യവും ജനവികാരവും പരിഗണിച്ചാകും പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമാകില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും സജീവമാണ്. ഡൽഹിയിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments