back to top
Monday, May 11, 2026
Homeകേരളംയുഡിഎഫിൽ ഭരണമാറ്റ പ്രതീക്ഷ; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഘടകകക്ഷികളുമായി ചർച്ച നടത്തി ദീപാ ദാസ് മുൻഷി

യുഡിഎഫിൽ ഭരണമാറ്റ പ്രതീക്ഷ; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഘടകകക്ഷികളുമായി ചർച്ച നടത്തി ദീപാ ദാസ് മുൻഷി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഘടകകക്ഷികളുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി വ്യക്തമാക്കി. ഘടകകക്ഷികൾ സ്വതന്ത്രമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ എംഎൽഎമാരുടെ കൂടി അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.

ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുട നടപടികൾക്കും കോൺഗ്രസ് തുടക്കം കുറിച്ചു. മറ്റന്നാൾ തിരുവനന്തപുരത്ത് എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനയ്ക്ക് വരട്ടെ എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ എന്നിവരുടെ അഭിപ്രായങ്ങളും ഇതിനായി തേടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments