back to top
Monday, May 11, 2026
Homeപ്രവാസംഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി

ഇറാനിലെ മിനാബിൽ നടന്ന രണ്ട് മിസൈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി. പെൺകുട്ടികളുടെ പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ 85 പേർ മരിച്ചു. സമീപ ന​ഗരമായ ജാസ്കിൽ 16 പേരും കൊല്ലപ്പെട്ടു. രണ്ടിടത്തുമായി ​ഗുരുതരമായി പരുക്കേറ്റത് 90 ഓളം പേർക്കാണ്.

തെക്കൻ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മിനാബ് നഗരത്തിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമാക്കി നടത്തിയ നീക്കത്തിനിടെ, സ്കൂളിന് മേലെ മിസൈൽ പതിച്ചുവെന്നാണ് വിലയിരുത്തൽ. മാരക പ്രഹരശേഷിയുള്ള മിസൈൽ പതിച്ച് സ്‌കൂൾ പൂർണമായും തകർന്നു.

ഇസ്രയേലിൻ്റെ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈൽ തൊടുത്തുവിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments