സംസ്ഥാനത്ത് വേനൽ കനക്കുന്ന പശ്ചാത്തലത്തിൽ കണ്ണൂർ കോർപറേഷൻ പയ്യാമ്പലം ശ്മശാനത്തിൽ നടക്കുന്ന ശവദാഹത്തിന്റെ നിലവിലെ സമയക്രമം പുനക്രമീകരിച്ചു.
പുതിയ സമയക്രമം ഇങ്ങനെ:
• രാവിലെ 9:00 മണി മുതൽ 11:00 മണി വരെ.
• ഉച്ചയ്ക്ക് 2:30 മുതൽ 4:00 മണി വരെ.
ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പുതുക്കിയ സമയക്രമം ഇന്ന് മുതൽ നിലവിൽ വരുമെന്ന് മേയർ അറിയിച്ചു.

