കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയിൽ നിന്നും സാമ്പത്തികബുദ്ധിമുട്ട് പറഞ്ഞു 52 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കി തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബല്ല ഉദയംകുന്ന് സ്വദേശിനി കെ. നിഷയുടെ പരാതിയിലാണ് കാസറഗോഡ് കൊളത്തൂർചൂരിക്കോട് സ്വദേശി ഹരീഷിനെ (33)തിരെ പോലീസ് കേസെടുത്തത്. 2025 ജനുവരി ഒന്നു മുതൽ 2026 മാർച്ച് 10 വരെയുള്ള കാലയളവിൽ പ്രതി തനിക്ക് സാമ്പത്തികപ്രശ്‌നമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതി ക്കാരിയിൽ നിന്നും 52 പവൻ കൈക്കലാക്കിയ ശേഷം പ്രതിയുടെ സുഹൃത്തുക്കളുടെ പേരിൽ പണയം വെച്ച ശേഷംപരാതിക്കാരി സ്വർണ്ണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

