back to top
Tuesday, April 21, 2026
Homeകണ്ണൂർയുവാക്കളെ കത്തിവാൾ വീശി വധിക്കാൻ ശ്രമം

യുവാക്കളെ കത്തിവാൾ വീശി വധിക്കാൻ ശ്രമം

തളിപ്പറമ്പ് : പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്യുന്നത് തടഞ്ഞ വിരോധത്തിൽ യുവാവിനെയും സുഹൃത്തുക്കളെയും കത്തി വാൾ വീശി അപായപ്പെടുത്താൻ ശ്രമം പരാതിയിൽവധശ്രമത്തിന് പോലീസ് കേസെടുത്തു. കുറുമാത്തൂർ ചൊറുക്കളയിലെ പി.വിഷ്ണു (28) വിൻ്റെ പരാതിയിലാണ് സ്വകാര്യ ഓട്ടോയിലെത്തി ആക്രമിച്ച പവിത്രനെ തിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്. 19 ന് രാത്രി 11 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പട്ടുവം ചെറുകളക്കാട് വെച്ച് പ്രതി പെൺകുട്ടികളെ പിന്തുടരുന്നത് കണ്ട് പരാതിക്കാരനും സുഹൃത്തുക്കളും പിറകെ പോയതിലുള്ള വിരോധം വെച്ച് പ്രതി സ്വകാര്യ ഓട്ടോയിലെത്തി കത്തിവാൾ വീശിയതിൽ പരാതിക്കാരൻ്റെ കൂടെയുണ്ടായിരുന്ന പുളിമ്പറമ്പിലെ അനീഷിനെ വെട്ടി പരിക്കേൽപ്പിക്കുകയും കത്തിവാൾ പരാതിക്കാരൻ്റെ കഴുത്തിന് നേരെ വീശിയതിൽ ഒഴിഞ്ഞു മാറിയില്ലെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു വെന്ന പരാതിയിലാണ് വധശ്രമത്തിന് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments