back to top
Friday, April 17, 2026
HomeUncategorizedഗതാഗത നിയമലംഘന പിഴ പകുതിയാക്കി അടയ്ക്കാം; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏപ്രിൽ 30 വരെ

ഗതാഗത നിയമലംഘന പിഴ പകുതിയാക്കി അടയ്ക്കാം; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏപ്രിൽ 30 വരെ

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ലഭിച്ച ചലാൻ അടയ്ക്കാൻ ബാക്കിയുള്ളവർക്ക് വലിയൊരാശ്വാസമായി സംസ്ഥാന സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. കുടിശ്ശികയുള്ള പിഴത്തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസ് തീർപ്പാക്കാൻ ഏപ്രിൽ 30 വരെയാണ് അവസരം നൽകിയിരിക്കുന്നത്.

2024 ഡിസംബർ 31-വരെ മോട്ടോർ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ ചെലാനുകൾക്കാണ് ഈ ഇളവ് ലഭിക്കുക. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ചുമത്തിയ 14 ലക്ഷം ഇ-ചെലാനുകളിൽ വെറും മൂന്നു ലക്ഷം മാത്രമാണ് ഇതുവരെ തീർപ്പായത്. പിഴയടയ്ക്കാത്തതിനെ തുടർന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും കോടതിക്ക് കൈമാറിയ കേസുകൾ ഉൾപ്പെടെ ഏകദേശം 11 ലക്ഷത്തോളം കേസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക.

നിലവിൽ വെർച്വൽ, സി.ജെ.എം. കോടതികളുടെ പരിഗണനയിലുള്ള കേസുകൾ തിരിച്ചുവിളിച്ച് പിഴ സ്വീകരിച്ച് തീർപ്പാക്കാനുള്ള സർക്കാരിന്റെ ‘കോമ്പൗണ്ടിങ്’ അധികാരം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ, കോടതി നേരിട്ട് പിഴ നിശ്ചയിച്ചു കഴിഞ്ഞ കേസുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല. പദ്ധതിയുടെ ഭാഗമായി പൊലീസും മോട്ടോർ വാഹന വകുപ്പും ഉടൻ തന്നെ പിഴ തീർപ്പാക്കൽ അദാലത്തുകളും സംഘടിപ്പിക്കും.

വാഹന ഉടമകൾക്ക് https://services.mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ, എംപരിവാഹൻ (mParivahan) ആപ്പിൽ വാഹന നമ്പർ നൽകിയോ ഗതാഗത നിയമലംഘന പിഴയുടെ വിവരങ്ങൾ അറിയാനും തുക അടയ്ക്കാനും സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments